ആസിഫ് ഖാന്റെ ശവകുടീരം
ആസിഫ് ഖാന്റെ ശവകുടീരം പഞ്ചാബിലെ ലാഹോർ നഗരത്തിലെ ഷഹ്‍ദാര ബാഗിൽ സ്ഥിതിചെയ്യുന്ന പതിനേഴാം നൂറ്റാണ്ടിൽ നിർമിച്ചതെന്ന് കരുതപ്പെടുന്ന ഒരു ശവകുടീരമാണ്. ആസിഫ് ഖാൻ എന്നു പേരുള്ള മുഗൾ രാജ്യതന്ത്രജ്ഞൻ മിർസ അബുൽ ഹസൻ ജായ്ക്കുവേണ്ടിയാണ് ഇത് നിർമ്മിക്കപ്പെട്ടത്. ആസിഫ് ഖാൻ നൂർജഹാന്റെ സഹോദരനും മുഗൾ ചക്രവർത്തിയായിരുന്ന ജഹാംഗീറിന്റെ ഭാര്യാ സഹോദനുമായിരുന്നു. ജഹാംഗീറിന്റെ ശവകുടീരത്തിനു പാർശ്വസ്ഥമായ സ്ഥിതി ചെയ്യുന്ന ആസിഫ് ഖാന്റെ ശവകുടീരം നൂർജഹാന്റെ ശവകുടീരത്തിന് അടുത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ആസിഫ് ഖാന്റെ ശവകുടീരം മദ്ധ്യേഷ്യൻ വാസ്തുശില്പ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. പേർഷ്യൻ രീതിയിലുള്ള ചാർബാഗ് ഉദ്യാനത്തിന്റെ മധ്യത്തിലായി ഈ ശവകുടീരം സ്ഥിതി ചെയ്യുന്നു.
Read article